രുചിക മാനഭംഗക്കേസ്: രാത്തോഡിന് ഒന്നര വര്‍ഷം തടവ്

രാത്തോഡിനുള്ള ശിഷ വര്‍ധിപ്പിക്കണമെന്ന രുചികയുടെ കുടുംബത്തിന്റെയും സിബിഐയുടെയും ആവശ്യം കോടതി അംഗീകരിച്ചു. തന്നെ ശിക്ഷിച്ചതിനെ ചോദ്യം ചെയ്ത് രാത്തോഡ് സമര്‍പ്പിച്ച ഹര്‍ജി സെഷന്‍സ് കോടതി തള്ളി.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് രാത്തോഡിന് പ്രത്യേക സിബിഐ കോടതി ആറു മാസം തടവും ആറുമാസം തടവും വിധിച്ചത്. നാമമാത്ര ശിക്ഷ നല്‍കിയ കോടതി വിധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
1990 ആഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗമാരക്കാരിയായ രുചിക ഗില്‍ഹോത്രയെ രാത്തോഡ് ഹരിയാന ലോണ്‍ ടെന്നീസ് അസോസിയേഷന്‍ ഓഫീസില്‍ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. രാത്തോഡിന്റെ ഉപദ്രവങ്ങളും ഭീഷണികളും സഹിക്കവയ്യാതെ രുചിക പിന്നീട് ആത്മഹത്യ ചെയ്തു.
കോടതി നിര്‍ദ്ദേശപ്രകാരം രാത്തോഡിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേയ്ക്ക് കൊണ്ടു പോയി. വിധിയില്‍ സന്തുഷ്ടനാണെന്ന് രുചികയുടെ പിതാവ് എസ്‌സി ഗിര്‍ഗോത്ര പറഞ്ഞു.












Click it and Unblock the Notifications