Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് സെന്റര്‍ ആക്രമണം: വധശിക്ഷക്ക് സ്റ്റേ

Supreme Court
ദില്ലി: കൊല്‍ക്കത്ത അമേരിക്കന്‍ സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്താബ് അഹമ്മദ് അന്‍സാരിയുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ ജിഎസ് സിങ്‌വി, സികെ പ്രസാദ് എന്നിവടങ്ങിയ സുപ്രീംകോടതി അവധിക്കാല ബഞ്ചിന്റേതാണ് വിധി.

വധശിക്ഷക്കെതിരെ അന്‍സാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ മേല്‍ നാല് മാസത്തിനകം പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കല്‍ക്കട്ട ഹൈക്കോടതിയാണ് അന്‍സാരിക്ക് വധശിക്ഷ വിധിച്ചത്.

2002 ജനുവരി 22ലാണ് കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആറ് പോലീസുകാര്‍ കൊലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്‍സാരി ദുബയില്‍ വെച്ചാണ് പിടിയിലായത്.

കേസിലെ മറ്റൊരു പ്രതിയായ ജമാലുദ്ദീന്‍ നാസിറിന്റെ വധശിക്ഷയും സുപ്രീംകോടതി തിങ്കളാഴ്ച സ്‌റ്റേ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+