കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലയ്ക്കുവാങ്ങിയ ഭാര്യ ഭര്‍ത്താവിന് വിഷം നല്‍കി

  • By Lakshmi
Google Oneindia Malayalam News

Wedding
മുസഫര്‍നഗര്‍: പണം കൊടുത്തുവാങ്ങി ഭാര്യയാക്കിയ സ്ത്രീ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും വിഷം നല്‍കി സ്വര്‍ണവും പണവുമായി മുങ്ങി.

ഞായറാഴ്ച ദുല ഖേരി ഗ്രാമത്തിലാണ് സംഭവം നടന്നത് എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. 80,000 രൂപയും ആയിരക്കണക്കിനു രൂപ വിലവരുന്ന ആഭരണങ്ങളും എടുത്താണ് വിലയ്ക്കു വാങ്ങിയ ഭാര്യ രക്ഷപെട്ടത്.

സിംലയില്‍ നിന്ന് ഒരു ഇടനിലക്കാരന് 35,000 രൂപ കൊടുത്താണ് യുവതിയെ വാങ്ങിയതത്രേ. പിന്നീട് ഇവരെ യുവാവ് നാട്ടില്‍ കൊണ്ടുവന്ന് വിവാഹം ചെയ്തു.

ഇവര്‍ വിഷം നല്‍കിയ ഒമ്പത് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരു ം അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വിഷം നല്‍കിയ ശേഷം ഓടിപ്പോയ സ്ത്രീയ്ക്കും അവരെ വില്‍ക്കാന്‍ ഇടനില നിന്ന ദല്ലാളിനും വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X