കുറ്റകൃത്യങ്ങളിലും സ്ത്രീ ശാക്തീകരണം: കോടതി
ദില്ലി: രാജ്യത്ത് സാമൂഹിക മുന്നേറ്റത്തില്‍ സ്ത്രീ ശാക്തീകരണം നടക്കുന്നപോലെതന്നെ കുറ്റകൃത്യങ്ങളിലും അത് ആവര്‍ത്തിക്കുകയാണെന്ന് സുപ്രീം കോടതി.
വസ്തു തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസികളെ ആസിഡ് ഒഴിച്ച് ആക്രമിച്ച കേസില്‍ കുറ്റക്കാരായ മൂന്നു സ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നതിലും ചില സ്ത്രീകള്‍ സ്വയംപര്യാപ്തത കൈവരിച്ചുകഴിഞ്ഞുവെന്ന് നിരപരാധികളാണെന്നും സ്വയരക്ഷയ്ക്കായി ആസിഡ് പ്രയോഗം നടത്തിയതാണെന്നുമുള്ള സ്ത്രീകളുടെ വാദം കോടതി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കു വഴിവയ്ക്കരുതെന്നും കോടതിഅഭിപ്രായപ്പെട്ടി്ട്ടുണ്ട്.
കേസില്‍ പ്രതികളായ സിന്ദര് കൌര്‍, പിയര്‍ കൌര്‍, മുഖ്ത്യാര്‍ കൌര്‍ എന്നീ സ്ത്രീകളും മറ്റു 12 പേരും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി 28ലേക്കു മാറ്റി. 2000 ജൂലൈ 31നായിരുന്നു കേസിനാസ്പദമായ സംഭവം.
വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസികളായ അഞ്ചു പേരുടെ ദേഹത്ത് ആസിഡ് ഒഴിച്ചുവെന്ന കേസില്‍ പ്രതികളെ മൂന്നു വര്‍ഷം തടവിനു ലുധിയാന കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍, സ്ത്രീകളുടെ ജയില്‍ ശിക്ഷ ഹൈക്കോടതി ഒരു വര്‍ഷമാക്കി കുറച്ചു.