Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ നേതാവിന്റെ ലൈംഗിക വീഡിയോ പുറത്ത്

A still from the video that allegedly shows Pratap Singh getting intimate with the victim
ബാംഗ്ലൂര്‍: കര്‍ണാടകയിലെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനനേതാവ് രാജ് പ്രതാപ്‌സിങ് ഉള്‍പ്പെട്ട ലൈംഗികദൃശ്യങ്ങള്‍ സ്വകാര്യചാനല്‍ പുറത്തുവിട്ടു. സുഹൃത്തിന്റെ ഭാര്യയുമൊത്തുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ലൈംഗിക പീഡനത്തെത്തുടര്‍ന്ന് അറസ്റ്റിലായ കര്‍ണാടകയിലെ മുന്‍മന്ത്രി ഹരത്താല്‍ ഹാലപ്പയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ലൈംഗിക വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. വീഡിയോ ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ വഞ്ചിയ്ക്കുകയായിരുന്നുവെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുമൊത്തുള്ള കിടപ്പറരംഗങ്ങളാണ് ചാനലുകള്‍ക്ക് ലഭിച്ചത്.

തന്നെ ബലാത്സംഗം ചെയ്തതിന് ശേഷം രാജ്പ്രതാപ് സിങ് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. സൗഹൃദത്തിന്റെ പേരില്‍ ഇദ്ദേഹം വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നുവെന്നും യുവതി പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ബലാത്സംഗം ചെയ്തതാണെന്ന ആരോപണമാണ് ഉയര്‍ന്നതെങ്കിലും ലഭ്യമായ വീഡിയോ ദൃശ്യങ്ങളില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+