Get Updates
Get notified of breaking news, exclusive insights, and must-see stories!

കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക്

High Court
കൊച്ചി: പാലക്കാട് പുത്തൂരില്‍ വീട്ടമ്മയായ ഷീല കൊല്ലപ്പെട്ട കേസിലെ പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സമ്പത്തിന്റെ ബന്ധുക്കളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കൊലക്കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചതായി പോലീസും സര്‍ക്കാരും സമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നതെന്ന് കോടതി വ്യക്തമാക്കി.

ഷീല വധക്കേസ് അന്വേഷണത്തെ സിബിഐ അന്വേഷണം ബാധിക്കരുതെന്ന് ജസ്റ്റിസ് വി രാംകുമാര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിബിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടാണ് വിധി. ജനങ്ങള്‍ക്കുള്ള സംശയം നീക്കപ്പെടാന്‍ സിബിഐ അന്വേഷണം വേണം. പോലീസിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സിബിഐ അന്വേഷണം സഹായിക്കും. വിധിയില്‍ രൂക്ഷ വിമര്‍ശനമാണ് പോലീസിനെതിരെ കോടതി നടത്തിയിരിക്കുന്നത്. ലോക്കപ്പുകള്‍ മരണമുറികളാകുന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് കോടതി പറഞ്ഞു.

സിബിഐയുടെ കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസ് രേഖകള്‍ സിബിഐ കൊച്ചി എസ്പിയ്ക്ക് കൈമാറണം. പുതിയ അന്വേഷണം വേണമോ അതോ സംസ്ഥാന പോലീസ് നിര്‍ത്തിയിടത്തുനിന്ന് അന്വേഷണം തുടരണമോയെന്ന് സിബിഐയ്ക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഷീല വധക്കേസില്‍ പോലീസ് അന്വേഷണം തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കസ്റ്റഡി മരണം പോലീസ് അന്വേഷിച്ചാല്‍ നീതിലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് വിചാരണ വേളയില്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു.

സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കാതിരിക്കുന്നതാണ് ഉചിതമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറെ മുന്നോട്ടു പോയസാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+