റജീനയുടെ വീടിന് നേരെ ആക്രമണം

വീടിനു നേരെ കല്ലെറിഞ്ഞ സംഘം അതിക്രമിച്ചു കയറി മാതാപിതാക്കളായ ഇമ്പിച്ചിക്കോയയെയും പത്തീബീയെയും മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും കുടിവെള്ള പൈപ്പുകളും സംഘം തകര്‍ത്തു.
കുറേ ദിവസങ്ങളായി ടെറസിനു മുകളില്‍ പതുങ്ങിയിരുന്ന് രാത്രി താഴേക്ക് കല്ലെറിയുന്നത് പതിവായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് വീട് ആക്രമിച്ചതെന്ന് റജീന ആരോപിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തനിക്കു നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ റജീന തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications