3,999 രൂപയ്ക്ക് ജി ഫോണ്‍ 571 ഇന്ത്യയില്‍
ബാംഗ്ലൂര്‍: പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ജി ഫോണ്‍ പുതിയ മോഡലായ ജി ഫോണ്‍ 571 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3999 രൂപയാണ് ഈ മോഡലിന്റെ വില.
2000 സന്ദേശങ്ങള്‍ വരെ സൂക്ഷിക്കാന്‍ കഴിയുന്ന ഇന്‍ബോക്‌സ്, 1.3 മെഗാപിക്‌സല്‍ ഫഌഷ്‌ലൈറ്റ് ക്യമാറ, എഫ് എം റേഡിയോ, എംപിത്രി റിങ് ടോണ്‍സ് എന്നീ സൗകര്യങ്ങള്‍ ഈ ഫോണിലുണ്ട്.
ഇത് കൂടാതെ എംപി ഫോര്‍ സപ്പോര്‍ട്ട് മ്യൂസിക് പ്ലെയര്‍, അണ്‍ലിമിറ്റഡ് വീഡിയോ റെക്കോര്‍ഡിങ് എന്നിവയും ജി ഫോണ്‍ 571ന്റെ പ്രത്യേകതകളാണ്.
208 മെഗാഹെര്‍ട്‌സ് സ്പീഡ് പ്രോസസറാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 2.2 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയും (64,000 കളേഴ്‌സ്)സ ഫുള്‍ ക്യുവെര്‍ട്ടി കീ ബോര്‍ഡും ആണ് ഇതിനുള്ളത്.
3000X 8 ഫീല്‍ഡ്‌സ് ആണ് ഇത് സപ്പോര്‍ട്ട് ചെയ്യുന്നത്. ഫോണ്‍ മെമ്മറി 8 ജിബി വരെ കൂട്ടാവുന്നതാണ്. ജാസ സപ്പോര്‍ട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ടോര്‍ച്ച് ലൈറ്റ് മോഷന്‍ സെന്‍സര്‍, ബ്ലൂടൂത്ത്, എഡ്ജ് കണക്ഷന്‍,യുഎസ്ബി എന്നിവയും 571 നല്‍കുന്നു.ഇത് കൂടാതെ മൊബൈല്‍ ട്രാക്കര്‍, ലോങ്ങ് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, മോഷന്‍ സെന്‍സര്‍,വെബ് ക്യാം ,ബില്‍ട്ട് ഇന്‍ മോഡം എന്നിവയും ജി ഫോണ്‍ 571ന്റെ പ്രത്യേകതകളാണ്.
ബ്രൗസിങ്ങിനും ഇമെയിലിനുമായി ഓപ്പറ മിനിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. വെളുപ്പും കറുപ്പും നിറങ്ങളിലുള്ള മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.












Click it and Unblock the Notifications