കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റ ഇന്‍ഡികോം അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: ടാറ്റ ഇന്‍ഡികോം ടാറ്റ നെറ്റ്‌വര്‍ക്കുകളിലേക്ക് പരിധിയില്ലാതെ വിളിക്കാന്‍ പുതിയ പ്ലാന്‍. അണ്‍ലിമിറ്റഡ് ലോക്കല്‍ പായ്ക്ക് 299, അണ്‍ലിമിറ്റഡ് നാഷണല്‍ പായ്ക്ക് 599 എന്നീ പ്ലാനുകളാണ് ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന്റെ സിഡിഎംഎ ബ്രാന്‍ഡായ ടാറ്റ ഇന്‍ഡികോം അവതരിപ്പിച്ചത്.

ടാറ്റ ഇന്‍ഡികോം, ടാറ്റ വാക്കി, ടാറ്റ ഇന്‍ഡികോം, ടാറ്റ ഡോകോമോ, വിര്‍ജിന്‍ മൊബൈല്‍ എന്നിങ്ങനെ ഏത് ടാറ്റ കണക്ഷനിലേക്കും പരിധിയില്ലാതെ ലോക്കല്‍ കോളുകളും എസ്ടിഡി കോളുകളും വിളിക്കാന്‍ കഴിയുമെന്നതാണ് ഈ പാക്കേജുകളുടെ സവിശേഷത.

299 രൂപ വിലയുള്ള 'അണ്‍ലിമിറ്റഡ് ലോക്കല്‍ പായ്ക്ക് 299' ഉപയോഗിച്ച് ഏത് ലോക്കല്‍ ടാറ്റ ഫോണിലേയ്ക്ക് 30 ദിവസ കാലാവധിയില്‍ പരിധിയില്ലാതെ സൗജന്യമായി വിളിക്കാം. മറ്റു നെറ്റ്‌വര്‍ക്കുകളിലെ ലോക്കല്‍ നമ്പറുകളിലേക്ക് ദിവസവും 30 മിനിട്ടും ഞായറാഴ്ചകളില്‍ 60 മിനിട്ടും ഈ പാക്കേജുകള്‍ പ്രകാരം സൗജന്യമായി ലഭിയ്ക്കും. ഇതിന്റെ താരിഫ് കാലാവധി 30 ദിവസമാണ്.

ദീര്‍ഘദൂര കോളുകള്‍ കൂടുതല്‍ വിളിക്കേണ്ടിവരുന്ന പ്രീ-പെയ്ഡ് വരിക്കാരെ ലക്ഷ്യമിട്ടാണ് 599 രൂപയുടെ അണ്‍ലിമിറ്റഡ് നാഷണല്‍ പായ്ക്ക് 599 അവതരിപ്പിക്കുന്നത്. ടാറ്റ വേള്‍ഡിലേയ്ക്ക് പരിധിയില്ലാതെ സൗജന്യ ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കുന്നതിന് ഈ പാക്കേജില്‍ സാധിക്കും.

മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് ദിവസവും 30 മിനിട്ടും, ഞായറാഴ്ചകളില്‍ 60 മിനിട്ടും സൗജന്യമായി ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കുന്നതിനും സൗകര്യമുണ്ട്. 30 ദിവസമാണ് ഈ പാക്കേജിന്റെയും താരിഫ് കാലാവധി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X