രാഹുലിനെ പുകഴ്ത്തുന്നത് പ്രധാനമന്ത്രി നിര്‍ത്തണം

രാഹുലിന് ഇടയ്ക്കിടെ ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പ്രധാനമന്ത്രി നിര്‍ത്തണം. ക്യാബിനറ്റ് പദവി വഹിക്കാന്‍ രാഹുല്‍ യോഗ്യനെങ്കില്‍ അത് നല്‍കുകയാണ് വേണ്ടതെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ക്യാബിനറ്റ് പദവി വഹിക്കാന്‍ രാഹുല്‍ പൂര്‍ണ്ണ യോഗ്യനാണെന്ന് കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു.
മൂന്നോ നാലോ മാസം കൂടുമ്പോള്‍ രാഹുലിന്റെ യോഗ്യതയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പ്രധാനമന്ത്രി ശ്രദ്ധിക്കാറുണ്ട്. രാഹുല്‍ അത്രയ്ക്കു യോഗ്യനാണെങ്കില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.
ജനങ്ങള്‍ക്ക് രാഹുലിന്റെ ഭരണപാടവം തിരിച്ചറിയാനുള്ള അവസരവുമായിരിക്കും അത്. രവിശങ്കര്‍ പ്രസാദ് പറഞ്ഞു.












Click it and Unblock the Notifications