കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി സെന്‍സസ്: തീരുമാനം മന്ത്രിസഭ ഉപസമിതിക്ക്

  • By Ajith Babu
Google Oneindia Malayalam News

Cabinet puts decision on caste Census on hold
ദില്ലി: 2011ലെ സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് സമിതിയുടെ അധ്യക്ഷന്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് വിഷയം വിശദമായി പഠിക്കാന്‍ ഉപസമതി രൂപവത്കരിച്ചത്.

ഈ സെന്‍സസില്‍ തന്നെ ജാതി തിരിച്ച് കണക്കെടുപ്പ് ഉള്‍പ്പെടുത്തണോ, അതോ വേറെ പ്രത്യേകം കണക്കെടുപ്പ് നടത്തണമോയെന്ന് ഉപസമിതി തീരുമാനിച്ച് അറിയിക്കും. ഇതിന് മുന്‍പ് 1931 ലാണ് രാജ്യത്ത് ജാതി തിരിച്ച് ജനസംഖ്യാ കണക്കെടുപ്പ് നടത്തിയിട്ടുള്ളത്.

ഈ മാസം ആദ്യം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തന്നെ വിവിധ മന്ത്രിമാര്‍ വ്യത്യസ്ത നിലപാടാണ് ഇക്കാര്യത്തില്‍ കൈക്കൊണ്ടത്.

ജാതി അനുസരിച്ചുള്ള തലയെണ്ണല്‍ രാജ്യത്തെ മധ്യകാലഘട്ടത്തിലേയ്ക്ക് തിരിച്ചുകൊണ്ടുപോകുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. കഴിഞ്ഞുപോയ കാലത്തെയല്ല, ഭാവിയെ ലക്ഷ്യമാക്കിവേണം ജനസംഖ്യാ കണക്കെടുപ്പ് നടത്തേണ്ടതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ആര്‍ജെഡി, ജെഡിയു തുടങ്ങിയ സഖ്യകക്ഷികള്‍ ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസിനുവേണ്ടി ശക്തമായി വാദിയ്ക്കുന്നവരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X