മകളെ മാനഭംഗപ്പെടുത്തിയ 40കാരന്‍ അറസ്റ്റില്‍

ഇയാള്‍ ലോറി ഡ്രൈവറാണ്. തന്റെ ആദ്യ ഭാര്യയയിലുള്ള 13 വയസ്സുള്ള മകളെയാണ് പീഡനത്തിനിരയാക്കിയത്.
കുട്ടിയെ മൂന്ന് തവണ പീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് തിങ്കളാഴ്ച അംബേദ്കര്‍ നഗറിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. മദ്യലഹരിയിലാണ് ഇയാള്‍ മകളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെആദ്യ ഭാര്യ രോഗം മൂലം ആറ് വര്‍ഷം മുന്‍പ് മരിച്ചു. രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ വീണ്ടും വിവാഹിതനായത്. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് അഞ്ച് പെണ്‍മക്കളും രണ്ടാമത്തെ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്.
പീഡനത്തിനിരയായ കുട്ടി എട്ടാം ക്ലാസില്‍ പഠിയ്ക്കുകയാണ്. തന്നോട് പിതാവ് കാല്‍തടവാന്‍ നിര്‍ദ്ദേശിച്ചെന്നും പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പരാതിയില്‍ പറയുന്നു. മൂന്നു തവണയും ഇതാവര്‍ത്തിക്കുകയായിരുന്നുവത്രേ.
സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍വ്വധൈര്യവും സംഭരിച്ച്് തിങ്കളാഴ്ച കുട്ടി ഇക്കാര്യങ്ങള്‍ മുത്തശ്ശിയോട് വെളിപ്പെടുത്തുകയായിരുന്നു. മുത്തശ്ശിയും പിതൃസഹോദരന്റെ ഭാര്യയുമാണ് കുട്ടിയെക്കൊണ്ട് പൊലീസില്‍ പരാതി കൊടുപ്പിച്ചത്.












Click it and Unblock the Notifications