കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിനെ പാട്ടിലാക്കാന്‍ മന്‍മോഹന്റെ മാമ്പഴം

  • By Lakshmi
Google Oneindia Malayalam News

Manmohan
ദില്ലി: ഇന്തോ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ മാമ്പഴ നയവുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങും. പാകിസ്താനുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനായിട്ടാണ് തന്റെ പിന്‍ഗാമികളെപ്പോലെ മന്‍മോഹനും മാമ്പഴനയം കൈക്കൊണ്ടിരിക്കുന്നത്.

ഇതിനായി മാമ്പഴ റാണിയായ അല്‍ഫോന്‍സ ഇനത്തില്‍പ്പെട്ട 20കിലോ മാമ്പഴമാണ് മന്‍മോഹന്‍ പാകിസ്താന്‍ പ്രധാനമന്ത്ര മുഹമ്മദ് റാസ ഗിലാനിയ്ക്ക് അയച്ചുകൊടുത്തത്.

താങ്കള്‍ക്ക് ഈ മാമ്പഴങ്ങള്‍ ഇഷ്ടപ്പെടുമെന്ന് കരുതുന്നു എന്നൊരു കുറിപ്പും മാമ്പഴത്തോടൊപ്പം മന്‍മോഹന്‍ വെച്ചിട്ടുണ്ടത്രേ. ഏപ്രിലില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയ്ക്കിടെ തിംബുവില്‍ വെച്ച് മന്‍മോഹനും ഗിലാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ചൊവ്വാഴ്ച യു പി എ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇന്ത്യ-പാക് രാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്‍മോഹന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

ഇതിന് മുമ്പും ഇന്ത്യന്‍ ഭരണാധികാരികള്‍ പാകിസ്താന്‍ ഭരണാധികാരികള്‍ക്ക് മാമ്പഴം സമ്മാനമായി നല്‍കിയിരുന്നു. 1980ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അന്നത്തെ പാക് ഭരണാധികാരി ജനറല്‍ സിയാവുള്‍ ഹഖിന് അന്‍വര്‍ റതാവുള്‍ ഇനത്തില്‍പ്പെട്ട മാമ്പഴങ്ങള്‍ അയച്ചു കൊടുത്തിരുന്നു.

പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷാറഫ് 2001ല്‍ ആഗ്ര ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നതിന് തൊട്ട് മുന്നോടിയായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയ്ക്കും ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയ്ക്കും മാമ്പഴ സമ്മാനം അയച്ചുകൊടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X