കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രപതി ചൈനയില്‍

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: അഞ്ച് ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ബുധനാഴ്ച യാത്ര തിരിയ്ക്കും. 2000ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതി ചൈന സന്ദര്‍ശിയ്ക്കുന്നത്. ഉഭയകക്ഷി താത്പര്യമുള്ള വിഷയങ്ങള്‍ക്ക് പുറമെ ചൈനീസ് സഹായത്തോടെ പാകിസ്താന്‍ ആണവ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതടക്കമുള്ള ആശങ്കകള്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനവേളയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് വിദേശ കാര്യ സെക്രട്ടറി നിരുപമ റാവു വ്യക്തമാക്കിയിട്ടുണ്ട്.

ചില കാര്യങ്ങളില്‍ വിയോജിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ- ചൈന ബന്ധം മികച്ചതാണെന്നും ചര്‍ച്ചകളും ആശയവിനിമയവും തുടര്‍ച്ചയായി നടക്കുന്നുണ്ടെന്നും നിരുപമ പറഞ്ഞു.

ഭക്ഷ്യ സംസ്‌കരണ മന്ത്രി സുബോധ് കാന്ത് സഹായ്, എംപിമാരായ ജയന്തി നടരാജന്‍, രാംദാസ് അഗര്‍വാള്‍, ഡോക്ടര്‍ രഘുവംശ് പ്രസാദ് സിങ് തുടങ്ങിയവര്‍ രാഷ്ട്രപതിയ്‌ക്കൊപ്പം ചൈനയിലേയ്ക്ക് പോകുന്നുണ് ട്.

ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ, പ്രധാനമന്ത്രി വെന്‍ ജിയാബാവോ എന്നിവര്‍ക്കു പുറമേ, നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വൂ ബന്‍ഗുവോ, ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ജിയ ക്വിന്‍ഗ്ലിന്‍ എന്നിവരുമായും രാഷ്ട്രപതി ചര്‍ച്ച നടത്തും.

ഷാങ്ഹായിലെ വേള്‍ഡ് എക്‌സ്‌പോ സന്ദര്‍ശിക്കുന്ന രാഷ്ട്രപതി ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസുകാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X