ട്വിറ്റര്‍: ഷാരൂഖിന് ബച്ചന്റെ അഭിനന്ദനം

ഇപ്പോള്‍ തങ്ങളുടെ പ്രിയതാരത്തിന് എത്ര ട്വിറ്റര്ഫോളോവേഴ്സുണ്ടെന്ന് തിരയാലാണ് ആരാധകരുടെ പ്രധാനപരിപാടി. ഏറ്റവും ഒടുക്കം ബോളിവുഡില്‍ നിന്നും ട്വിറ്ററില്‍ എത്തിയത് അമിതാഭ് ബച്ചനാണ്. ട്വിറ്റര്‍ ഫോളോവേഴ്സിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള ബോളിവുഡ് താരം ഷാരൂഖ് ഖാന്നാണ.
കിങ് ഖാന് എന്ന വിശേഷണം ട്വിറ്ററിലും ഷാരൂഖിന് ഏറെ ചേരുമെന്ന് ചുരുക്കം. ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറെപ്പോലും പിന്തള്ളിയാണ് ഖാന് ട്വിറ്ററില്‍ കുതിയ്ക്കുന്നത്. ഫോളോവേഴ്സിന്റെ കാര്യത്തില്‍ ഷാരൂഖാണ് സച്ചിനേക്കാളും മുന്നില്‍.
ഇപ്പോള്‍ നാലുലക്ഷത്തോളം പേരാണ് ഷാരൂഖിനെ പിന്തുടരുന്നത്. ഇത്രയേറെപ്പേര്‍ തന്നെ ഫോളോ ചെയ്യുന്നതില്‍ സന്തോഷവാനാണെന്ന് ഖാന് പറയുന്നു. ഇത്തരമൊരു നേട്ടത്തിന് സഹായിച്ച എല്ലാവരോടും കിങ് ഖാന് ട്വിറ്ററിലൂടെതന്നെ നന്ദിയും പറഞ്ഞിട്ടുണ്ട്.
ബോളിവുഡില്‍ തന്റെ വലിയശത്രുവായിട്ടാണ് ബച്ചന് ഷാരൂഖിനെ കാണുന്നതെങ്കിലും ഷാരൂഖിന്റെ ഈ നേട്ടത്തില്‍ അഭിനന്ദനമറിയിക്കാന്‍ സാക്ഷാല്‍ ബിഗ് ബിയും മനസ്സുകാണിച്ചു. അതേസമയം, തന്നെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയൊന്നും ഇല്ലെന്നും വയസ്സായതിനാലായിരിക്കും ട്വിറ്റര്‍ ഉപയോക്താക്കള്‍ തന്നെ താത്പര്യമില്ലാത്തതെന്നും ബച്ചന് പറയുകയും ചെയ്തിട്ടുണ്ട്.
ബച്ചനെ നിലവില്‍ 1,00,240 പേരോളം പിന്തുടരുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ബിഗ് ബിയും ട്വിറ്ററിലെത്തിയത്. മെയ് മാസത്തില്‍ അക്കൗണ്ട് തുടങ്ങിയ സച്ചിന് ടെണ്ടുല്‍ക്കറെ 362,650 പേരാണ് പിന്തുടരുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications