പൊലീസും കൂട്ടാളിയും കാറില്‍ യുവതിയെ പീഡിപ്പിച്ചു

യുവതിയുടെ പരാതിയില്‍ ചാണക്യപുരി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മനോജ് കുമാര്‍, കൂട്ടുകാരന്‍ സുധീര്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാണക്യപുരി മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് യുവതിയെ നേരത്തെ അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാത്രി റോഡരികില്‍ വാഹനം കാത്തു നില്‍ക്കെ ലിഫ്റ്റ് നല്കാമെന്ന് പറഞ്ഞാണ് മനോജ് ഒറീസ്സക്കാരിയായ 25 കാരിയെ വാഹനത്തില്‍ കയറ്റിയത്. തുടര്‍ന്ന് സുഹൃത്തും സിങ്ങും യുവതിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവത്രെ. വാഹനം ഓടിക്കൊണ്ടിരിയ്ക്കുന്നതിനിടെയാണ് യുവതിയെ ഇരുവരും പീഡിപ്പിച്ചത്.
തന്റെ മൊബൈല്‍ ഫോണും 2000 രൂപയും പ്രതികള്‍ തട്ടിപ്പറിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിലുണ്ട്. ലജ്പത് നഗറിലെ വീടിനടുത്ത് യുവതിയെ വിട്ടശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നു.
പോലീസില്‍ പരാതി നല്കിയതിനെത്തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരെയും തിങ്കളാഴ്ച തന്നെ അറസ്റ്റു ചെയ്തുവെന്ന് ജോയിന്റ് കമ്മീഷണര്‍ ധര്‍മ്മേന്ദ്ര കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications