കോള പ്രസ്താവന; ബാലകൃഷ്ണനെതിരെ നടപടിയുണ്ടാകും

നിലവില്‍ ചീഫ് സെക്രട്ടറിയെ കൊണ്ട് ബാലകൃഷ്ണന്റെ പക്കല്‍ നിന്നും വിശദീകരണം ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബാലകൃഷ്ണനെ പദവിയില്‍ നിന്നും മാറ്റിയേക്കുമെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച വ്യവസായമന്ത്രി എളമരം കരീമിന്റെ സാന്നിധ്യത്തിലായിരുന്നു കോഴിക്കോട് വച്ച് ബാലകൃഷ്ണന്റെ പ്രസ്താവന. പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിയെ രക്ഷിക്കാന്‍ കഴിയാതിരുന്നത് ദു:ഖകരമാണെന്ന് പറഞ്ഞതാണ് വിവാദമായത്. മാത്രവുമല്ല വ്യവസായ വകുപ്പിന്റെ ഇടപെടല്‍ മൂലമാണ് പെപ്‌സി കമ്പനി ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബാലകൃഷ്ണന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സര്‍ക്കാരിന്റെ നിലപാടല്ലെന്നും വ്യവസായ മന്ത്രി എളമരം കരീം അന്നു തന്നെ വ്യക്തമാക്കിയിരുന്നു.
ബാലകൃഷ്ണന് എതിരെ ചൊവ്വാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മന്ത്രി എ കെ ബാലനും പ്രസ്താവന നടത്തിയിരുന്നു. ജനങ്ങളുടെ വെള്ളമൂറ്റുന്ന ഊറ്റന്‍മാരെ പിന്തുണയ്ക്കുന്ന നയമല്ല സര്‍ക്കാരിന്റേതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.












Click it and Unblock the Notifications