കോള പ്രസ്താവന: ചീഫ് സെക്രട്ടറി അന്വേഷിക്കും

പ്രവര്‍ത്തനങ്ങളെ അനുകൂലിച്ച് നടത്തിയ വിവാദ പ്രസ്താവനയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കും. ബാലകൃഷ്ണനെതിരെ നടപടി വേണമോ എന്ന കാര്യം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനിയ്ക്കുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നതില്‍ വന്നതില്‍ ഖേദമുണ്ടെന്നായിരുന്നു വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ തിങ്കളാഴ്ച പറഞ്ഞത്. അതേ സമയം പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പെപ്‌സി കമ്പനിയെ സംരക്ഷിയ്ക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായവകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ മന്ത്രി എളമരം കരീമിന്റെ സാന്നിധ്യത്തിലായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രസ്താവന. ബാലകൃഷ്ണന്റെ പ്രസ്താവനയെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിശിതമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications