ഡയലോഗ് തെറ്റിക്കാതെ തെറ്റയില്‍
കൊച്ചി: രാഷ്ട്രീയവും മന്ത്രിപ്പണിയും ഒരു തരത്തില്‍ നോക്കിയാല്‍ അഭിനയമാണെന്ന് മന്ത്രി ജോസ് തെറ്റയില്‍. നാട്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ കാണുമ്പോള്‍ അത് വളരെ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യായാധിപനായി സിനിമയില്‍ അഭിനയിച്ച മന്ത്രി ഡബ്ബിങിനായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് അഭിനയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിവരിച്ചത്.
ദീപേഷ് സംവിധാനം ചെയ്യുന്ന നഖരം എന്ന ചിത്രത്തിലാണ് മന്ത്രി ന്യായാധിപന്റെ വേഷമണിയുന്നത്. കണ്ണൂരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ മന്ത്രിക്കു മൂന്നു ഡയലോഗുകളാണ് ഉണ്ടായിരുന്നത്.
ഇതിനു മുന്‍പ് പലതവണ ഡബ്ബിംഗിനായി സ്റ്റുഡിയോകളുടെ പടികയറിയിട്ടുണ്ടെങ്കിലും സിനിമയ്ക്ക് വേണ്ടി ഇതാദ്യമായാണ് മന്ത്രി ശബ്ദം നല്‍കുന്നത്.












Click it and Unblock the Notifications