യൂത്തിനെ ആകര്‍ഷിക്കാന്‍ ശശി തരൂര്‍

എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് തരൂര്‍ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചാണ് തരൂരിനോട് ഇതുസംബ ന്ധിച്ച നിര്‍ദേശം നല്‍കിയതത്രേ.
യുവാക്കള്‍ക്കിടയില്‍ തരൂരിന് ഏറെ സ്വാധീനമുണ്ടൈന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരുന്നു.
വിവിധ മേഖലയിലെ പ്രഫഷണലുകളെയും ടെക്‌നോക്രാറ്റുകളെയും സജീവമായി രംഗത്തിറക്കാനും കോണ്‍ഗ്രസ് തന്ത്രം മെനഞ്ഞിട്ടുണ്ട്്.
തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ബുധനാഴ്ചയാണ് ശശി തരൂരിന്റെ ആദ്യ പ്രചാരണ പരിപാടി. ടെക്‌നോപാര്‍ക്കിന് തൊട്ടടുത്തുള്ള പ്രദേശമെന്ന നിലയില്‍ കൂടിയാണ് കഴക്കൂട്ടം തെരഞ്ഞെടുത്തത്.












Click it and Unblock the Notifications