ബ്രൂണി അശ്ലീലം പറയുന്ന വീഡിയോ പുറത്തായി

ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. വിവിധഭാഷക്കാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ സംസാരത്തിന് സഹായിക്കുന്ന ബുക്കുകളെക്കുറിച്ച് സംസാരിച്ചാണ് ബ്രൂണി വെട്ടിലായത്.
മോഡലും നടിയുമായ ബ്രൂണി താന്‍ തന്റെ യാത്രകളില്‍ എപ്പോഴും ഇത്തരം പുസ്തകങ്ങള്‍ സൂക്ഷിക്കാറുണ്ടെന്നും പലരാജ്യങ്ങളിലുള്ളവര്‍ക്കൊപ്പം ശയിക്കുമ്പോള്‍ സംഭാഷണത്തിനായി ഈ പുസ്തകങ്ങള്‍ സഹായികമാണെന്നും പറയുന്നു.
ഹോട്ട് എന്ന് പുറം ചട്ടയില്‍ എഴുതിയിരിക്കുന്ന പുസ്തകങ്ങള്‍ പരിപാടിക്കിടെ ബ്രൂണി അവതാരകര്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുപത്തിയേഴ് മിനിറ്റാണ് ഇതിന്റെ ദൈര്‍ഘ്യം. പുസ്തകത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഒരു ജര്‍മ്മന്‍കാരനുമായി ശയിക്കുമ്പോള്‍ അയാളോട് എന്തൊക്കെയാണ് പറയേണ്ടതെന്ന് പുസ്തകം നോക്കി ബ്രൂണി വിശദീകരിക്കുന്നുണ്ട്.
നേരത്തേയും ബ്രൂണിയ്ക്കതിരെ ഇത്തരം വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇത് പ്രഥമവനിതയുടെ പ്രതിഛായയെ ബാധിക്കുമെന്നല്ലാതെ സര്‍ക്കോസിയുടെ കൊട്ടാരത്തില്‍ നിന്നും കൂടുതല്‍ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സര്‍ക്കോസിയുടെ ഭാര്യയായശേഷം ഒരു അഭിമുഖത്തിനിടെ ഭര്‍ത്താവിനോട് ലൈംഗികച്ചുവയില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബ്രൂണിയുടെ വീഡിയോ പുറത്തുവന്നിരുന്നു.
സര്‍ക്കോസിയും ബ്രൂണിയും വിവാഹത്തിന് പുറത്ത് ബന്ധങ്ങള്‍ തുടരുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ചാരത്തലവനെ ഏര്‍പ്പാടാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ വീഡിയോ പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications