കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായം 2 വയസ്സ്; വലിക്കുന്നത് 40 സിഗരറ്റ്

  • By Lakshmi
Google Oneindia Malayalam News

Smoking
ജക്കാര്‍ത്ത: ദിവസം നാല്‍പതും അമ്പതും സിഗരറ്റുകള്‍ വലിച്ചുതള്ളുകയെന്നത് സാധാരണ പുകവലിയ്ക്കുന്നവര്‍ക്ക് വലിയ അതിശയമുണ്ടാകുന്ന കാര്യമായിരിക്കില്ല. എന്നാല്‍ ഒരു രണ്ടുവയസ്സുകാരന്‍ ദിവസം 40 സിഗരറ്റുവലിയ്ക്കുന്നുവെന്നുള്ളത് നിര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയുവാന്‍ കഴിയും.

ഇന്തോനേഷ്യയിലെ മൂസി ബാനിയുവാസിനില്‍ നിന്നാണ് കൗതുകകരവും അതേസമയം തന്നെ ആശങ്കയുണ്ടാക്കുന്നതുമായ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇവിടെയുള്ള ഒരു രണ്ടുവയസ്സുകാരനാണ് താരം, ഇവന് ദിനം പ്രതി വേണ്ടത് 40 സിഗരറ്റുകളാണ്.

18മാസം പ്രായമുള്ളപ്പോളാണ് ആര്‍ദി റിസാല്‍ എന്ന കുട്ടി സിഗരറ്റിന്റെ രുചിയറിഞ്ഞത്. സ്വന്തം പിതാവ് തന്നെയാണ് അന്ന് ആര്‍ദിയെ സിഗരറ്റ് വലിപ്പിച്ചത്. ഇപ്പോല്‍ കുട്ടിയ്ക്ക് സിഗരറ്റ് വാങ്ങാന്‍ വേണ്ടിമാത്രം മാതാപിതാക്കള്‍ ചെലവാക്കുന്നത് ദിവസം 3.78 പൗണ്ട്(ഏതാണ്ട് 258രൂപ) എന്ന കണക്കിലാണ്.

മകന്റെ ഈ പുകവലികാരണം അമ്മ ദിയാനെ ആകെ ഭയപ്പെട്ടിരിക്കുകയാണ്. സിഗരറ്റ് ലഭിച്ചില്ലെങ്കില്‍ കുട്ടി വല്ലാത്ത വെപ്രാളം കാണിയ്ക്കുമത്രേ. തലവേദനകാരണം തല ചുമരില്‍ ഇടിയ്ക്കുമെന്നും ഇവര്‍ പറയുന്നു. പുകവലിച്ചില്ലെങ്കില്‍ തലവേദനിയ്കുമെന്ന അവസ്ഥയിലാണ് കുട്ടി. എന്നാല്‍ പിതാവ് മുഹമ്മദിന് ഇക്കാര്യത്തില്‍ വലിയ ആശങ്കയൊന്നുമില്ല, വലിക്കുന്നെങ്കില്‍ അവന്‍ വലിയ്‌ക്കെട്ടെ എന്നാണത്രേ മുഹമ്മദിന്റെ മനോഭാവം.

ഒരു ബ്രാന്‍ഡ് മാത്രം വലിക്കാനാണ് ആര്‍ദിക്കിഷ്ടം. ആര്‍ദിയുടെ പുകവലി മാറ്റിയെടുക്കാന്‍ അധികൃതരും വലിയ താല്‍പര്യമാണ് കാണിക്കുന്നത്. കുട്ടി പുകവലി മാറ്റുകയാണെങ്കില്‍ ഒരു കാറ് വാങ്ങിത്തരാമെന്നാണ് ആര്‍ദിയുടെ കുടുംബത്തിന് അധികൃതര്‍ നല്‍കിയ വാഗ്ദാനം.

കുട്ടികള്‍ക്കിടയിലെ പുകവലി ഇന്തോന്യേയില്‍ വര്‍ധിച്ചുവരുകയാണ്. മൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 25 ശതമാനം പേരും സിഗരറ്റ് വലിച്ചിട്ടുള്ളവരോ തുടര്‍ച്ചയായി വലിക്കുന്നവരോ ആണെന്നാണ് ഇവിടെനിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X