മുസ്ലീം വനിതകള്‍ക്ക് പൊലീസ് വക പാവാട
ജക്കാര്‍ത്ത: മുസ്ലീം മതനിയമപ്രകാരം ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കാതെ പുറത്തിറങ്ങുന്ന വനിതകളെ അണിയിക്കാന്‍ പാവാടകളുമായി മതപൊലീസ്.
ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിലെ മതാധികാരികളാണ് മതനിയമം തെറ്റിയ്ക്കുന്ന വനിതകളെ പാവാടയുടുപ്പിക്കാനൊരുങ്ങുന്നത്. ഇതിനായി അധികൃതര്‍ 20,000 നീളന്‍ പാവാടകളാണ് തയ്യാറാക്കിയിരിക്കുന്നത്.
വടക്കന്‍ സുമാത്ര ദ്വീപിലെ പ്രവിശ്യയാണ് ആച്ചെ. സ്ത്രീകള്‍ ശരീരവടിവുകാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ അണിയുന്നതും പാന്റ്‌സ് ധരിക്കുന്നതും ഇവിടെ നിരോധിച്ചിട്ടുണ്ട്.
മോശമായ രീതിയില്‍ വസ്ത്രംധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളെ പിടിച്ച് പരസ്യമായി നീളന്‍ പാവാടകള്‍ ഉടുപ്പിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications