എയര്‍ ഇന്ത്യ ജീവനക്കാര്‍ സമരം പിന്‍വലിച്ചു

സമരം ചെയ്ത 15 ജീവനക്കാരെ എയര്‍ ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. 15 എഞ്ചിനീയര്‍മാരെ സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. സമരത്തിന് നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി തന്നെ ജീവനക്കാര്‍ ജോലിക്ക് കയറി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
ജീവനക്കാരുടെ സമരത്തില്‍ ഇടപെടാന്‍ നേരത്തേ മുംബൈ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചതിനെ തുടര്‍ന്ന് രൂപവത്കരിച്ച നാഷണല്‍ ഏവിയേഷന്‍ കമ്പനി നല്കിയ ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതി സമരം തടഞ്ഞത്.
മംഗലാപുരം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയിലെ യൂണിയന്‍ നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്.












Click it and Unblock the Notifications