Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹസംവിധായികയുടെ മരണം; സംവിധായകന് തടവ്

Kaizad Gustad
മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ സഹസംവിധായിക തീവണ്ടി തട്ടി മരിച്ച കേസില്‍ സംവിധായകന്‍ കൈസാദ് ഗുസ്താതിന് റെയില്‍വെ കോടതി ഒരു മാസം തടവ് വിധിച്ചു. മുംബൈയിലെ മഹാലക്ഷ്മി റെയില്‍വെ സ്‌റ്റേഷന് സമീപം ബ്രിട്ടീഷുകാരിയായ നാദിയ ഖാനാണ് ഷൂട്ടിങിനിടെ തീവണ്ടി തട്ടി മരിച്ചത്.

2004 മെയ് 25നാണ് കേസിന് ആസ്പദമായ സംഭവം. മുംബൈ സെന്‍ട്രല്‍ എന്ന സിനിമയുടെ ഷൂട്ടിങിനിടെ നിര്‍ദേശം നല്‍കി പാളത്തില്‍ നില്ക്കുമ്പോള്‍ സബര്‍ബന്‍ തീവണ്ടി വന്ന് നാദിയഖാനെ ഇടിയ്ക്കുകയായിരുന്നു. എന്നാല്‍ നാദിയ അപകടത്തില്‍പ്പെട്ടാണ് മരിച്ചതെന്ന് കൈസാദ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.

അപകടം നടന്ന പാളത്തല്‍ ചിത്രീകരണത്തിന് അനുമതി ഉണ്ടായിരുന്നില്ലെന്നും ഗുസ്താത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു.

മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരിലായിരുന്നു ഗുസ്താതിനെതിരെ കേസെടുത്തത്. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കേസിലെ വിചാരണയ്‌ക്കെതിരെ ഗുസ്താത് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൈസാദിനെ അനാസ്ഥയുടെ പേരില്‍ വിചാരണചെയ്താല്‍ മതിയെന്ന് ഹൈക്കോടതി വിധിച്ചു.

തുടര്‍ന്ന് മുംബൈ സെന്‍ട്രല്‍ റെയില്‍വേ കോടതിയില്‍ നടന്ന വിചാരണയില്‍ കൈസാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒരു മാസത്തെ തടവിന് പുറമെ 75000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+