കാളഹസ്തി ക്ഷേത്രത്തിന്റെ ഗോപുരം തകര്‍ന്ന് വീണു

1516ല്‍ വിജയനഗര സാമ്രാജ്യത്തിന്റെ അധിപനായ കൃഷ്ണദേവരായര്‍ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. ചിറ്റൂര്‍ ജില്ലയിലുള്ള ക്ഷേത്രത്തിന്റെ 136 അടി ഉയരമുള്ള ഗോപുരമാണ് തകര്‍ന്നത്.
ഈ ഗോപുരത്തില്‍ നേരത്തെ തന്നെ വലിയ വിള്ളല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷാനടപടികളുടെ ഭാഗമായി ഗോപുരത്തിന് ചുറ്റും വലിയ വല വിരിയ്ക്കുകയും സമീപത്തെ കടകളെല്ലാം ഒഴിപ്പിയ്ക്കുകയും ചെയ്തു. ഇതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിഞ്ഞത്.












Click it and Unblock the Notifications