വീട്ടമ്മയുടെ നഗ്നചിത്രം: രണ്ട് പേര്‍ അറസ്റ്റില്‍

ചീങ്കല്‍സിറ്റി ഇലവുങ്കല്‍ ഷെമീര്‍ (24), കാഞ്ഞിരംകുന്നേല്‍ പെരിഞ്ചാംകുഴിയില്‍ നിബുമോന്‍ (23) എന്നിവരെയാണു കാളിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വീട്ടമ്മയുടേതാണെന്ന് കരുതുന്ന നഗ്‌നചിത്രം പ്രതികളിലൊരാള്‍ വീട്ടമ്മയെ കാണിച്ചിരുന്നു. ഇതു വീട്ടമ്മ ഇവരുടെ ഭര്‍ത്താവിനോടു പറഞ്ഞു. തുടര്‍ന്ന് ഇരുവരും യുവാക്കള്‍ക്കെതിരെ പരാതി നല്‍കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൂടുതല്‍ അന്വേഷണത്തിനായി വിഡിയോ ദൃശ്യം അടങ്ങിയ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications