മാണി-ജോസഫ് ലയന സമ്മേളനം ചേരുന്നു

വ്യാഴാഴ്ച രണ്ടുമണിക്ക് ശേഷം പുളിമൂട് കവലയ്ക്കടുത്തുള്ള പാര്‍ട്ടി ഓഫീസില്‍ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരും. നാല് മണിക്ക് തിരുനക്കരയില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന ലയന സമ്മേളനം ചെയര്‍മാന്‍ കെഎം മാണി ഉദ്ഘാടനം ചെയ്യും.
ലയിക്കുന്നതിനുമുമ്പ് യുഡിഎഫില്‍ ചര്‍ച്ചചെയ്യണമെന്ന കോഗ്രസിന്റെ ആവശ്യം തള്ളിയാണ് വ്യാഴാഴ്ച ലയനസമ്മേളനം നടക്കുന്നത. 'ലയന ഭവിഷ്യത്ത് ഏറ്റെടുക്കണ'മെന്ന കോണ്‍ഗ്രസിന്റെ ഭീഷണി സ്വീകരിച്ചാണ് മാണി മുന്നോട്ടു പോകുന്നത്.
ലയനശേഷം സീറ്റു വര്‍ധനയാണ് മാണിക്ക് പറയാനുള്ളതെങ്കില്‍ അങ്ങനെയൊരു കാര്യം ആലോചിയ്ക്കുകയേ വേണ്ട എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്.
ലയനസമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കളായ സിഎഫ് തോമസ്, പിസി ജോര്‍ജ്, ഈപ്പന്‍ വര്‍ഗീസ്, ജോസ്‌കെ മാണി എംപി., ഡോക്ടര്‍ കെ.സി. ജോസഫ്, ടി.യു. കുരുവിള, വി.ടി. സെബാസ്റ്റ്യന്‍, കെ. നാരായണക്കുറുപ്പ്, ടി.എസ്. ജോണ്‍, ജോയി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.












Click it and Unblock the Notifications