അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം: പ്രേമചന്ദ്രന്‍

ഇതിനായി വാട്ടര്‍ ഓഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ വകുപ്പ് നടത്തിയിട്ടുണ്ട്. ഇതിലൂടെ പദ്ധതി ജലസേചന പദ്ധതികള്‍ക്ക് കുഴപ്പമുണ്ടാക്കില്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ജലവിഭവ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പില്‍ വരുമ്പോള്‍ ജലസ്രോതസ്സുകള്‍ക്ക് എന്തെങ്കിലും കോട്ടം തട്ടുമോ എന്ന കാര്യത്തില്‍ ജലവിഭവ വകുപ്പും വൈദ്യൂതി വകുപ്പും തമ്മില്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്.
പദ്ധതിയെ ചൊല്ലി വൈദ്യുതി മന്ത്രി എ.കെ ബാലനും വനംമന്ത്രി ബിനോയ് വിശ്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്ന സാഹചര്യത്തിലാണ് ആര്‍എസ്പി മന്ത്രിയായ എന്‍കെ പ്രേമചന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications