കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം: പ്രേമചന്ദ്രന്‍

  • By Ajith Babu
Google Oneindia Malayalam News

NK Premachandran
കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് ജലവിഭവ മന്ത്രി എന്‍കെ പ്രേമചന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പോതുനിലപാടിനൊപ്പമാണ് ജലവിഭവ വകുപ്പ്.

ഇതിനായി വാട്ടര്‍ ഓഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ വകുപ്പ് നടത്തിയിട്ടുണ്ട്. ഇതിലൂടെ പദ്ധതി ജലസേചന പദ്ധതികള്‍ക്ക് കുഴപ്പമുണ്ടാക്കില്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ജലവിഭവ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പില്‍ വരുമ്പോള്‍ ജലസ്രോതസ്സുകള്‍ക്ക് എന്തെങ്കിലും കോട്ടം തട്ടുമോ എന്ന കാര്യത്തില്‍ ജലവിഭവ വകുപ്പും വൈദ്യൂതി വകുപ്പും തമ്മില്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്.

പദ്ധതിയെ ചൊല്ലി വൈദ്യുതി മന്ത്രി എ.കെ ബാലനും വനംമന്ത്രി ബിനോയ് വിശ്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്ന സാഹചര്യത്തിലാണ് ആര്‍എസ്പി മന്ത്രിയായ എന്‍കെ പ്രേമചന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X