കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള വിവാദം: ബാലകൃഷ്ണന് കരീമിന്റെ പിന്തുണ

  • By Ajith Babu
Google Oneindia Malayalam News

Elamaram Kareem
തിരുവനന്തപുരം: കൊക്കേകോളയെ രക്ഷിയ്ക്കാന്‍ കഴിയാഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി ബാലകൃഷ്ണന് വകുപ്പ് മന്ത്രി എളമരം കരീമിന്റെ പിന്തുണ. ബാലകൃഷ്ണന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പൊതുവില്‍ സര്‍ക്കാര്‍ നിലപാടിന് എതിരല്ലെന്ന് കരീം പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ടല്ല ബാലകൃഷ്ണന്‍ പ്രസംഗിച്ചത്. താന്‍ പ്രസംഗം മുഴുവന്‍ കേട്ടതാണ്. പ്രസംഗം സര്‍ക്കാരിന് എതിരാണെന്ന് തനിക്ക് തോന്നിയില്ല. സംസ്ഥാനത്തെ വ്യവസായവത്ക്കരണത്തിന് വേണ്ടിപൊതുവായി കൈക്കൊള്ളേണ്ട നിലപാടുകള്‍ അവതരിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. മാധ്യമങ്ങള്‍ പ്രസംഗം ലേശം വളച്ചൊടിച്ചുവെന്നും കരീം കുറ്റപ്പെടുത്തി.

ബാലകൃഷ്ണന്റെ പ്രസംഗത്തെ മന്ത്രിസഭാ യോഗത്തിലടക്കം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവാദ പ്രസംഗത്തെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കരീം ബാലകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

പ്ലാച്ചിമടയെക്കുറിച്ച് മാത്രമുള്ള പരാമര്‍ശം മാത്രം മാധ്യമങ്ങളില്‍ വന്നപ്പോള്‍ സംശയവും ഉത്കണ്ഠയും ഉണ്ടായി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ പ്രസംഗം ചട്ടവിരുദ്ധമാണോയെന്ന് പരിശോധിക്കാന്‍ മാത്രമാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് കരീം വ്യക്തമാക്കി.

കിനാലൂര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷി യോഗത്തിലേയ്ക്ക് സമരസമിതി പ്രവര്‍ത്തകരെയടക്കം ആരെയൊക്കെ ക്ഷണിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. സര്‍വകക്ഷിയോഗത്തിന്റെ തീയതിയും നിശ്ചയിച്ചിട്ടില്ല. കൂടിയാലോചനകള്‍ക്ക്‌ശേഷം ഈ കാര്യങ്ങള്‍ തീരുമാനിക്കും. കിനാലൂര്‍ വിഷയത്തില്‍ സമവായത്തിനുള്ള സാധ്യത ഉണ്ടാക്കാനുള്ള രീതിയില്‍ മാധ്യമങ്ങള്‍ നിലപാട് സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X