കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം ഇനിയും നീണ്ടേയ്ക്കും

Google Oneindia Malayalam News

Monsoon Cloud on 27 May 2010
ദില്ലി: കഴിഞ്ഞ ആറ് ദിവസമായി കാലവര്‍ഷ മേഘങ്ങള്‍ ഇന്ത്യന്‍ ഭൂഖണ്ഡത്തിലേയ്ക്ക് കാര്യമായി നീങ്ങിയിട്ടില്ല. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുക. എന്നാല്‍ ഇക്കുറി അത് രണ്ട് ദിവസം മുമ്പേ, അതായത് മേയ് 30 ന് തന്നെ ഉണ്ടാവുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ കഴിഞ്ഞ ആറ് ദിവസമായി അറബിക്കടലിന് മുകളിലുള്ള കാലവര്‍ഷ മേഘങ്ങള്‍ ഇന്ത്യയുടെ ദിസയിലേയ്ക്ക് കാര്യമായി നീങ്ങാത്തത് ആശങ്ക ഉണ്ടാക്കിയിരിയ്ക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക നില തന്നെ കാലവര്‍ഷത്തില്‍ അധിഷ്ടിതമായതാണ് ആശങ്കയ്ക്ക് കാരണം. കാര്യമായി മഴ ലഭിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഉല്പാദനം കുറയും. ഇത് ഭക്ഷ്യ ഉല്പന്നങ്ങളുടെ വില കൂട്ടാന്‍ കാരണമാവും.

അറബിക്കടലിന് മുകളില്‍ കാലവര്‍ഷക്കാറ്റിന്റെ വേഗത വളരെ കുറവാണെന്ന് പുനെയിലെ നാഷണല്‍ ക്ലൈമറ്റ് സെന്റര്‍ ഡയറക്ടര്‍ ഡി. ശിവാനന്ദ പൈ പറഞ്ഞു.

കാലവര്‍ഷം ആദ്യം എത്തുന്ന കേരളത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നല്ല മഴ പെയ്യുന്നുണ്ട്. എന്നാല്‍ ഇത് കാലവര്‍ഷ മേഘങ്ങളില്‍ നിന്നുള്ള മഴ അല്ല. പകരം ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ലൈല കൊടുങ്കാറ്റിന്റെ ഫലമായി ഉണ്ടായതാണ്.

വടക്കന്‍ കേരളത്തില്‍ മികച്ച മഴ കിട്ടുന്നത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്നാണ്. തുലാ വര്‍ഷത്തില്‍ നിന്നാണ് തെക്കന്‍ കേരളത്തിന് മികച്ച മഴ ലഭിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X