മാര്‍ക്കില്ല; മകനെ പ്രോഗ്രസ് കാര്‍ഡ് തീറ്റിച്ചു
പാരിസ്: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് രോഷാകുലനായ അച്ഛന്‍ മകനെ സ്‌കൂളിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് തീറ്റിച്ചു. ഈ മാസമാദ്യം പടിഞ്ഞാറന്‍ ഫ്രാന്‍സിലാണ് സംഭവം. കാര്‍ഡ് തിന്നാന്‍ വിസമ്മതിച്ചപ്പോള്‍ അച്ഛന്‍ കൈകൊണ്ട് കടലാസുകള്‍ വായില്‍ കുത്തിതിരുകുകയും തിന്നാന്‍ ആജ്ഞാപിയ്ക്കുകയും ചെയ്തു.
പിറ്റേന്ന് സ്‌കൂളിലെത്തിയ കുട്ടിയുടെ മുറിവേറ്റ ചുണ്ടും കണ്ണിന് ചുറ്റുമുള്ള കറുപ്പടയാളങ്ങളും ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനക്കുറ്റമാരോപിച്ചായിരുന്നു അറസ്റ്റ്.
മാര്‍ക്ക് കുറഞ്ഞതില്‍ ക്ഷോഭം നിയന്ത്രിക്കാനാകാത്തതിനെ തുടര്‍ന്നുള്ള ചെയ്തിയായിരുന്നു അതെന്നും സംഭവത്തിനുശേഷം മകനോട് ക്ഷമാപണം നടത്തിയെന്നും അച്ഛന്‍ കോടതിയെ അറിയിച്ചു.
ഇയാളെ പിന്നീട് കോടതി രണ്ടു മാസത്തെ തടവിന് ശിക്ഷിച്ചു. പ്രതീകാത്മക നഷ്ടപരിഹാരമെന്ന നിലയ്ക്ക് മകന് ഒരു യൂറോ നല്‍കാനും കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications