Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോ ആക്രമണത്തില്‍ തീവണ്ടി പാളം തെറ്റി 65 മരണം

35 killed as train derails after Maoist attack in WB
കൊല്‍ക്കത്ത: ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപൂരില്‍ മാവോവാദികളെന്ന് സംശയിക്കുന്നവര്‍ റെയില്‍വെ ട്രാക്ക് സ്‌ഫോടനത്തില്‍ തകര്‍ത്തതിനെ തുടര്‍ന്ന് തീവണ്ടി പാളം തെറ്റി 65ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 150 പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

24 കോച്ചുകളുള്ള ഹൗറ-കുര്‍ള സൂപ്പര്‍ ഡീലക്‌സ് എക്‌സ്പ്രസിന്റെ 13 ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ പത്തെണ്ണവും സ്ലീപ്പര്‍ കോച്ചുകളാണ്. തൊട്ടടുത്ത ട്രാക്കിലേയ്ക്ക് മറിഞ്ഞ അഞ്ചു കോച്ചുകളില്‍ എതിരേവന്ന ഗുഡ്‌സ് തീവണ്ടി ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നാണ് സ്‌ഫോടനം നടന്നത്.

കോല്‍ക്കത്തയില്‍നിന്ന് 135 കിലോമീറ്റര്‍ അകലെ ഖെമാസോലി, സര്‍ദിയാ റെയില്‍വേസ്റ്റേഷനുകള്‍ക്കിടയിലാണ് സ്‌ഫോടനം ഉണ്ടായത്. കോച്ചുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ഒന്നരയ്ക്കാണ് അപകടം ഉണ്ടായതെങ്കിലും രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് അഞ്ചുമണിയോടെയാണെന്ന് യാത്രക്കാര്‍ ആരോപിച്ചു.

റെയില്‍വേ മന്ത്രി മമതാബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ മാവോവാദികളുടെ പങ്കുണ്ടെന്ന് സംശയിക്കുന്നതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള പറഞ്ഞു.

പരുക്കേറ്റവരെ ഖരഗ്പൂര്‍, ഝാര്‍ഗ്രാം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും റയില്‍വേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+