Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് പീഡിപ്പിച്ച സഹോദരിമാര്‍ ജീവനൊടുക്കി

ഛത്തര്‍പൂര്‍: പൊലീസ് പീഡിപ്പിക്കുകയും അശ്ലീല ചിത്രമെടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് അപമാനഭാരത്തെത്തുടര്‍ന്ന് 18ഉം 13ഉം വയസ്സുള്ള സഹോദരിമാര്‍ ആത്മഹത്യ ചെയ്തത്.

പൊലീസ് പീഡനത്തെ കുറിച്ച് എസ്പിക്കും എഎസ്പിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു.

മേയ് 21നാണ് വിവാദസംഭവം നടന്നത്. ഒരു കൂട്ടുകാരനൊപ്പം മറ്റൊരു സുഹൃത്തിനെ കാണാനായി പോവുമ്പോഴാണ് പെണ്‍കുട്ടികള്‍ പൊലീസുകാരുടെ വലയിലായത്്.

യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കേടായി. ആ സമയം അതുവഴി വന്ന കനിയാ ലാല്‍, അരവിന്ദ് പട്ടേല്‍ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ ഇവരെ കാര്യമില്ലാതെ മര്‍ദ്ദിക്കുകയും കൂട്ടത്തിലുണ്ടായിരുന്ന ആണ്‍കുട്ടിയെ ഓടിച്ചു വിടുകയുംചെയ്തു.

പിന്നീട് പെണ്‍കുട്ടികളുടെ മേല്‍ ബലപ്രയോഗം നടത്തിയ പൊലീസുകാര്‍ ബലമായി അവരുടെ വസ്ത്രമഴിക്കുകയും മൊബൈലില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയും ചെയ്തു എന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

പെണ്‍കുട്ടികളുടെ അശ്ലീല ചിത്രമുണ്ടാക്കുമെന്നും അതിനാല്‍ എപ്പോള്‍ വിളിച്ചാലും വരണമെന്നും പറഞ്ഞശേഷമാണ് അന്ന് പെണ്‍കുട്ടികളെ മോചിപ്പിച്ചതത്രേ.

പെണ്‍കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി.

എന്നാല്‍, കുറ്റാരോപിതരായ പൊലീസുകാര്‍ വീണ്ടും പെണ്‍കുട്ടികളുടെ വീട്ടില്‍ ചെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+