കൊലക്കേസ് പ്രതിക്ക് പ്ലസ്ടുവിന് ഡിസ്റ്റിങ്ഷന്‍
ഗാസിയാബാദ്: ജയിലിലിരുന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ കൊലക്കേസ് കരസ്തമാക്കിയത് 80.4ശതമാനം മാര്‍ക്ക്.
ഒരു വര്‍ഷമായി മീററ്റ് ജയിലില്‍ തടവില്‍ കഴിയുന്ന സോനുവാണ് ഈ നേട്ടം സ്വന്തമാക്കിയത്്. ജയിലിലെ പരീക്ഷാകേന്ദ്രത്തിലാണ് സോനു പരീക്ഷയെഴുതിയത്.
യു.പി. ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ സോനുവിന് ഇംഗ്ലീഷ് ഉള്‍പ്പെടെ എല്ലാ പേപ്പറിലും നല്ല മാര്‍ക്കുണ്ട്. ജയിലിലെ കമ്പ്യൂട്ടറില്‍ നിന്നാണ സോനു ഫലമറിഞ്ഞത്.
മീററ്റ് ഡിവിഷനില്‍ മാത്രം ഇക്കുറി 17 തടവുകാര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയിരുന്നു. ഇതില്‍ 16 പേര്‍ ജയിച്ചു. ഇവരില്‍ രണ്ടുപേര്‍ ഡിസ്റ്റിങ്ഷന്‍ നേടി.
ഈ നേട്ടം കണ്ണടച്ചു തള്ളാന്‍ കഴിയില്ലെന്നും തടവുകാര്‍ക്ക് ഉന്നത വിദ്യാഭ്യാസം നടത്താന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് ആര്‍. രമേഷ്‌കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications