എംഡിഎംകെ ഉപരോധ സമരം ആരംഭിച്ചു
കോയമ്പത്തൂര്‍: നദീജല പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എഡിഎംകെ സഖ്യം കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹനം തടയുന്നു. കേരളത്തിലേക്ക് വരുന്നതും കേരളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ വാഹനങ്ങളും രാവിലെ ഒമ്പതുമുതല്‍ തടയുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വൈക്കോ പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ 13 കേന്ദ്രങ്ങളിലാണ് ഉപരോധം.
കോയമ്പത്തൂര്‍ പാലക്കാട് റോഡില്‍ കെജി ചാവടിയില്‍ വൈക്കോ നേതൃത്വം നല്‍കുന്ന സംഘം വാഹനം തടയും. തേനി-കുമളി പാതയില്‍ കുമളിയില്‍ നെടുമാരന്റെ നേതൃത്വത്തിലായിരിക്കും റോഡുപരോധം.
പാലക്കാട്-പൊള്ളാച്ചി റോഡില്‍ വേലാംപാളയത്ത് ഹിന്ദുമക്കള്‍കക്ഷി നേതാവ് അര്‍ജുന്‍സമ്പത്തിന്റെ നേതൃത്വത്തിലും കോയമ്പത്തൂര്‍ആനക്കട്ടി പാതയില്‍ ആനക്കട്ടിയില്‍ കുളത്തൂര്‍ മണിയുടെ നേതൃത്വത്തിലും റോഡുപരോധിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ട്, പാലാര്‍ അണക്കെട്ട്, തിരുനെല്‍വേലി-ചെമ്പകവല്ലി അണക്കെട്ട്, പാമ്പാറിലെ നിര്‍ദിഷ്ട അണക്കെട്ട്, എന്നീ പ്രശ്‌നങ്ങളില്‍ കേരളം ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വൈക്കോ ആരോപിച്ചു. വഴിതടയുന്നവരെ അറസ്റ്റ് ചെയ്തു നീക്കാനാണു തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. അതിനാല്‍, സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്റസ്് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications