തപാല്‍ വകുപ്പും ഇതാ ട്വിറ്ററില്‍

@PostOfficeIndia ആണ് തപാല്‍ വകുപ്പിന്റെ ട്വിറ്ററിലെ പേര്.
ഇ പോസ്റ്റിനെക്കുറിച്ചും പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിനെക്കുറിച്ചും ഒക്കെ ഉള്ള സന്ദേശങ്ങള്‍ക്ക് പുറമേ പരാതികള്‍ക്ക് പരിഹാരവും ഇന്ത്യാ പോസ്റ്റ് ട്വിറ്ററില്‍ കൂടി നല്‍കുന്നുണ്ട്. തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്നങ്ങള്‍ക്കും ഇനി ട്വിറ്ററില്‍ കൂടി പരിഹാരം കണ്ടെത്താം.
തുടങ്ങി ഏറെ ആവുന്നതിനുമുമ്പ് തന്നെ തപാല്‍ വകുപ്പിന്റെ ഈ അക്കൗണ്ട് പിന്‍തുടരാന്‍ 2500 പേര്‍ എത്തി. ഇത് ദിവസം പ്രതി കൂടുമെന്ന് കരുതാം.
ലോകത്തെ ഏറ്റവും വലിയ തപാല്‍ ശൃംഖല, ലോകത്തിലേയ്ക്കുള്ള ഇന്ത്യാക്കാരന്റെ വാതായനം എന്നൊക്കെയാണ് പോസ്റ്റല്‍ വകുപ്പിന്റെ സ്വയം വിശേഷണം.












Click it and Unblock the Notifications