മാവോ ഭീഷണി റെയില്‍വെ രാത്രി യാത്ര നിര്‍ത്തുന്നു

ഒറീസ്സ, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ്, ബംഗാള്‍ എന്നിവിടങ്ങളല്‍ രാത്രി ഗതാഗതം നിര്‍ത്താനാണ് നീക്കം. ഇക്കാര്യത്തില്‍ റെയില്‍വെ ഉടന്‍ തീരുമാനം എടുത്തേക്കുമെന്ന് ബോര്‍ഡ് അംഗം വിവേക് സഹായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
മാവോവാദികള്‍ ഒരാഴ്ച പ്രതിഷേധ വാരമായി ആചരിക്കുകയാണ്. ഇതിനിടെ റെയില്‍വെയ്ക്ക നേരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകളുണ്ട്.
രാത്രികാല സര്‍വ്വീസ് നിര്‍ത്തുന്നതിന്റെ ഭാഗമായി ദീര്‍ഘദൂര തീവണ്ടികളുടെ സമയം പുനക്രമീകരിക്കുമെന്ന് സൂചനകളുണ്ട്. മാവോവാദി ഭീഷണിയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ റെയില്‍വെ സംരക്ഷണസേന റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications