തീവണ്ടിയപകടം: അട്ടിമറിയെന്ന് ചിദംബരം
ദില്ലി: മിഡ്‌നാപൂരില്‍ റെയില്‍വെ പാളം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടം അട്ടിമറിയാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി പി ചിദംബരം.
പാളത്തിന്റെ കുറെ ഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. സ്‌ഫോടനം നടന്നിരുന്നോയെന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത നിവാരണ സംഘത്തിലെ നാലു ടീമുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ചിദംബരം അറിയിച്ചു. ഇന്നു പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 65 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications