ജോലിയ്ക്കിടയിലും അശ്ലീലം തിരയുന്നവര്‍
ബാംഗ്ലൂര്‍: നഗ്നചിത്രങ്ങളും ഇക്കിളിക്കഥകളും കാണാനും വായിക്കാനും ഇഷ്ടപ്പെട്ടാത്ത പുരുന്മാരുണ്ടോ, നമ്മുടെ അശ്ലീചിത്ര, സാഹിത്യ മാര്‍ക്കറ്റുകളുടെ വളര്‍ച്ചകാണുമ്പോള്‍ ഇതില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് പറയേണ്ടിവരും.
എന്തൊക്കെ തിരക്കായാലും ഇതെല്ലാം കാണാനും കേള്‍ക്കാനും പുരുഷന്മാര്‍ സമയം കണ്ടെത്തിയിരിക്കും. ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ കൂടിയായപ്പോള്‍ ആനന്ദിക്കാനിനി മറ്റെന്തുവേണമെന്ന അവസ്ഥയായി.
ജോലിപോലും മാറ്റിവച്ച് അശ്ലീല സൈറ്റുകളില്‍ ബ്രൗസ് ചെയ്യുന്നവരാണ് പലരുമെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അശ്ലീല സൈറ്റുകള്‍ ഏറ്റവുമധികം കാണുന്ന സമയം ജോലിസമയമാണെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്ന ഒരു പഠനം വ്യക്തമാക്കുന്നത്. ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം അശ്ലീലം കാണുന്നവര്‍ മുതല്‍ 8 മണിക്കൂറോളം ഇതുതന്നെ കാണുന്നവരും ഉണ്ടെന്ന് പഠനം പറയുന്നു.
ഇത്തരത്തില്‍ അശ്ലീലസൈറ്റുകള്‍ കാണുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയവരും കുറവല്ല. കൂടുതല്‍ സമയവും ജോലിസ്ഥലങ്ങളില്‍ ചെലവിടുന്നവരില്‍ ഏറിയ പങ്കും ഇത്തരം വ്യക്തിവൈകല്യത്തിന് ഉടമകളാണ്.
പലരും ഇത്തരം കാഴ്ച്ചകള്‍ക്കായി ജോലിസ്ഥലം തെരഞ്ഞെടുക്കുന്നത് സ്വകാര്യതക്ക് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വീട്ടിലാകുമ്പോള്‍ ഭാര്യയും കുട്ടികളുമുള്‍പ്പെടെയുള്ളവരുടെ ശല്യം. ഓഫീസിലെ ക്യുബിക്കിളിലാണെങ്കില്‍ ഇപ്പറഞ്ഞ ശല്യങ്ങളൊന്നുമില്ല.
സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ റിക്കവറിയുടെ കണക്ക് പ്രകാരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന അഞ്ചിലൊരാള്‍ വീതം ഇത്തരം സൈറ്റുകള്‍ കാണുകയും ഇന്റര്‍നെറ്റിനെ ഒരു ലൈഗിംകവിനോദോപാധിയായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications