വാറങ്കല്‍ യാത്ര: ജഗന്‍മോഹന്‍ അറസ്റ്റില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി എംപിയെ പോലീസ് അറസ്റ്റു ചെയ്തു.
വാറങ്കലിലേക്ക് പദയാത്ര നടത്തുന്നതിനിടെയാണ് അറസ്റ്റ്. ജഗന്‍മോഹന്റെ പദയാത്ര കോണ്‍ഗ്രസ് ഹൈക്കമാന്റ് വിലക്കിയിരുന്നു.
മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയും കോണഗ്രസ് നേതാവുമായ തന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ അകാല മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനാണ് പദയാത്ര നടത്തുന്നതെന്നായിരുന്നു ജഗന്‍മോഹന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷമാണ് വൈഎസ്ആര്‍ ഹെലികോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications