മാഹിയില്‍ 2 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ബോംബേറുണ്ടായത്. ന്യൂമാഹിയില്‍ നിന്നും ഈസ്റ്റ് പള്ളൂരിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ഇവര്‍ക്ക് നേരെ ഒരു സംഘം അക്രമികള്‍ ബോബെറിയുകയായിരുന്നു.
ബൈക്കില്‍ നിന്നും വീണ ഇവരെ അക്രമികള്‍ വെട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കുമാണ് മരിച്ചത്.
സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പള്ളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം ഒരു സിപിഎം പ്രവര്‍ത്തകനു നേരെ ആക്രമണമുണ്ടായിരുന്നു.
ഇതിനു പ്രതികാരമാണ് കൊലപാതകമെന്നു സൂചനയുണ്ട്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രതികാരമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications