കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹിയില്‍ 2 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

  • By Lakshmi
Google Oneindia Malayalam News

Blood
കണ്ണൂര്‍: തലശ്ശേരിയ്ക്കടുത്ത് ന്യൂമാഹിയില്‍ ബേംബേറില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.ഈസ്റ്റ് പള്ളൂര്‍ സ്വദേശികളായ വിജിത്ത്, സിനോജ് എന്നിവരാണ് മരിച്ചത്. അക്രമം പടരാതിരിക്കാന്‍ പ്രദേശത്ത് പോലീസിനെ വിന്യാസിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ബോംബേറുണ്ടായത്. ന്യൂമാഹിയില്‍ നിന്നും ഈസ്റ്റ് പള്ളൂരിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ഇവര്‍ക്ക് നേരെ ഒരു സംഘം അക്രമികള്‍ ബോബെറിയുകയായിരുന്നു.

ബൈക്കില്‍ നിന്നും വീണ ഇവരെ അക്രമികള്‍ വെട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കുമാണ് മരിച്ചത്.

സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പള്ളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം ഒരു സിപിഎം പ്രവര്‍ത്തകനു നേരെ ആക്രമണമുണ്ടായിരുന്നു.

ഇതിനു പ്രതികാരമാണ് കൊലപാതകമെന്നു സൂചനയുണ്ട്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രതികാരമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X