കുളിമുറി ദൃശ്യം ; യുവതിയില്‍ നിന്നും 46ലക്ഷം തട്ടി

സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥയായ ഇരുപത്തിയേഴുകാരിയും ബന്ധുക്കളുമാണ് പരാതി നല്‍കിയത്. പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മൂന്നു യുവാക്കളാണ് പണം തട്ടിയെടുത്തതിനു പിന്നിലെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതിനിടെയാണത്രേ യുവതിയുടെ ചിത്രം പകര്‍ത്തിയത്. പിന്നീട് അതു കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications