കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവിനും സഹോദരിയ്ക്കുമെതിരെ മുരളീധരന്‍

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തില്ലെങ്കില്‍ വിജയസാധ്യതയുള്ള സീറ്റുകളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കെ. മുരളീധരന്‍. തന്റെ അനുകൂലികള്‍ സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസുമായുള്ള എതിര്‍പ്പുകൊണ്ടല്ല പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എല്‍ഡിഎഫുമായി യാതൊരു ധാരണയുമുണ്ടാക്കില്ല. മത്സരിക്കാത്ത സീറ്റുകളില്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പിനു ശേഷവും കോണ്‍ഗ്രസ്സിനു വേണ്ടിയാവും പ്രവര്‍ത്തിക്കുക- മുരളീധരന്‍ വ്യക്തമാക്കി.

പ്രസംഗത്തിനിടെ പിതാവ് കരുണാകരന്‍ മുമ്പ് കാണിച്ച ചില പിടിവാശികളെക്കുറിച്ച് മുരളി പ്രദിപാദിച്ചത് ശ്രദ്ധേയമായി. മാത്രവുമല്ല സഹോദരി പത്മജയ്‌ക്കെതിരെ പരോക്ഷമായി വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.

ഞാന്‍ കെപിസിസി പ്രസിഡന്റ് ആയിരിക്കുമ്പോള്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ കെപിസിസി ഭാരവാഹിത്വം വേണമെന്നായിരുന്നു കെ. കരുണാകരന്റെ നിലപാട്. പലപ്പോഴും ഭാരവാഹിത്വം പങ്കുവെക്കലിന്റെ പേരില്‍ വീട്ടില്‍ കയറാന്‍ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ 15 ശതമാനം ഭാരവാഹിത്വം തന്നെ അനുകൂലിക്കുന്നവര്‍ക്ക് വേണമെന്നാണ് കരുണാകരന്‍ ആവശ്യപ്പെടുന്നത്. എട്ടുവര്‍ഷം മുന്‍പ് ഇത്തരമൊരു സമീപനം അദ്ദേഹം കൈക്കൊണ്ടിരുന്നെങ്കില്‍ എനിക്കും അനുകൂലിക്കുന്നവര്‍ക്കും പെരുവഴിയില്‍ അലയേണ്ട അവസ്ഥയുണ്ടാകില്ലായിരുന്നു- അദ്ദേഹം കുറ്റപ്പെടുത്തി.

ഞാന്‍ യുഡിഎഫില്‍ എത്തിയില്ലെങ്കില്‍ മന്ത്രിയാവാമെന്നാണ് ചിലരുടെ കണക്കുകൂട്ടല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റുകിട്ടിയാല്‍ എല്ലാവരും വിജയിക്കുമെന്ന് എന്താണ് ഉറപ്പ്? അഥവാ വിജയിച്ചാല്‍ത്തന്നെ മന്ത്രിയാവുമെന്ന് ഉറപ്പുണ്ടോ?

ഇത്തരത്തിലുള്ളവര്‍ മന്ത്രിയായാല്‍ ഇപ്പോള്‍ത്തന്നെ ശോഷിച്ച ആരോഗ്യ വകുപ്പിന് കാന്‍സര്‍ മാറി എയ്ഡ്‌സ് വന്നതുപോലാവും- പത്മജയുടെ പ്രവര്‍ത്തനങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മുരളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X