ലീഡര്‍ ഇടയുന്നു; അനുയായികള്‍ക്ക് രാജിനിര്‍ദ്ദേശം

തന്നോടൊപ്പം ഉള്ളവര്‍ക്ക് മണ്ഡലം പ്രസിഡന്റ് സ്ഥാനം അര്‍ഹമായ തോതില്‍ ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി കരുണാകരന്‍ പരാതിപ്പെടുന്നുണ്ട്. ഇതുകാണിച്ച് ഹൈക്കമാന്റിന് ഒന്നിലേറെതവണ കത്ത് നല്‍കുകയും കെപിസിസി നേതാക്കളെ വിവരംധരിപ്പിക്കുകയും ചെയ്തിരുന്നു.
മണ്ഡലം, ബ്ലോക്ക് പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഐ. ഗ്രൂപ്പുകാരോടാണ് രാജിവെക്കാന്‍ കരുണാകരന്‍ നിര്‍ദ്ദേശിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം ഇക്കാര്യം അവരെ അറിയിച്ചത്.
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തെ ചെന്നുകണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കുശേഷവും ഐഗ്രൂപ്പിന് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് കരുണാകരന്റെ പരാതി.












Click it and Unblock the Notifications