പീഡനം: രാജാ സാഹിബിനെതിരെ ഏറെ മൊഴികള്‍
ആലപ്പുഴ: മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മിമിക്രി-സീരിയല്‍ താരം രാജാ സാഹിബിനെതിരെ ഒട്ടേറെപ്പേര്‍ മൊഴി നല്‍കി.
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീട്ടമ്മയുടെ നഗ്‌നചിത്രം തങ്ങളുടെ മൊബൈലിലേക്കു പ്രതികള്‍ ബ്‌ളൂടൂത്ത് വഴി അയച്ചുതന്നതായി ഒരു സ്ത്രീയടക്കമുള്ളവരാണ് സൗത്ത് സിഐ സനല്‍കുമാറിന് മുമ്പാകെ മൊഴി നല്കിയിട്ടുള്ളത്.
ചലച്ചിത്ര ടിവി താരമായ രാജാ സാഹിബ് എന്നു വിളിക്കുന്ന കൊല്ലം തെക്കേവിളയില്‍ എസ്എസ് ഡെയില്‍ വില്ലയില്‍ ഷുഹൈദ് (35), ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വേലിക്കകം (ഓം നിവാസ്) ബിനേഷ് കൃഷ്ണ (ബിനു-30) എന്നിവരാണ് അറസ്റ്റിലായത്.
തമ്പകച്ചുവട് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രാജയുടെ സുഹൃത്തിനെതിരേ പീഡനത്തിനും താരത്തിനെതിരേ പീഡനശ്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications