Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോക്സ്കോണില്‍ ഈ വര്‍ഷം ജീവനൊടുക്കിയത് 10 പേര്‍

Foxcoon
ബെയ്ജിങ്: ചൈനയിലെ ഫോക്‌സ്‌കോണ്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു.ഇതോടെ, ചൈനയില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്യുന്ന ഫോക്‌സ്‌കോണ്‍ ജീവനക്കാരുടെ എണ്ണം പത്തായി. 23കാരനായ തൊഴിലാളി കമ്പനി കെട്ടിടത്തില്‍ നിന്നും ചാടിയാണ് ജീവനൊടുക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാലയളവില്‍ രണ്ട് പേരുടെ ആത്മഹത്യാശ്രമം പരാജയപ്പെടുകയും ചെയ്തിരുന്നു.

ആപ്പിള്‍, എച്ച്പി, ഡെല്‍ തുടങ്ങിയ കമ്പനികള്‍ക്കാവശ്യമായ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍.

ലോകത്ത് പലസ്ഥലങ്ങളിലുമുള്ള ഫോക്‌സ്‌കോണ്‍ സ്ഥാപനങ്ങളിലാകെ എട്ടുലക്ഷത്തിലധികം തൊഴിലാളികളുണ്ട്. ഇരില്‍ ഭൂരിഭാഗവും ചൈനയിലാണ്. കുറഞ്ഞശമ്പളവും അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങളുമാണ് ജീവനക്കാരുടെ ആത്മഹത്യയ്ക്കു കാരണമെന്ന് ആക്ഷേപമുണ്ട്.

ജീവനക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുവെന്ന് ഫോക്‌സ്‌കോണ്‍ സിഇഒ മാധ്യമങ്ങളെ അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ്് കമ്പനിയിലെ പത്താമത്തെ ആത്മഹത്യ ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+