കമ്പ്യൂട്ടര്‍ വൈറസ് മനുഷ്യനിലേയ്ക്കും!
ലണ്ടന്‍: കമ്പ്യൂട്ടര്‍ വൈറസുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിയ്ക്കുമോ? ഇതിന് സാധ്യതയുണ്ടെ്‌നനാണ് ബ്രിട്ടനില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളേയും ആപ്ലിക്കേഷനുകളെയും ബാധിക്കുന്ന വൈറസ് ആദ്യമായി മനുഷ്യ ശരീരത്തെയും ബാധിച്ചിരിക്കുന്നു. ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി കമ്പ്യൂട്ടര്‍ വൈറസ് ബാധയേറ്റിരിക്കുന്നത്.
തന്റെ കൈയ്ക്കുള്ളില് സ്ഥാപിച്ചിരുന്ന ഒരു ചിപ്പില്‍ നിന്നാണ് ഡോക്ടര്‍ മാര്‍ക്ക് ഗാസണ്‍ എന്ന ശാസ്ത്രജ്ഞന് വൈറസ് ബാധയേറ്റത്.
ലാബിന്റെ സെക്യൂരിറ്റി സിസ്റ്റം റിമോട്ടായി തുറക്കാനും മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുമുള്ള പ്രോഗ്രാമുകള്‍ സെറ്റ് ചെയ്ത ശേഷമാണ് ഇദ്ദേഹം ചിപ്പ് തന്റെ തൊലിയ്ക്കടിയില്‍ സ്ഥാപിച്ചത്.
എന്നാല്‍, അദ്ദേഹം സ്ഥാപിച്ച ചിപ്പില്‍ വൈറസുണ്ടായിരുന്നു. ചിപ്പും സെക്യൂരിറ്റി സംവിധാനവും തമ്മില്‍ ഇലക്‌ട്രോണിക് ഡാറ്റ വയര്‍ലസ്സായി കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ വൈറസും ഇതോടൊപ്പം കൈമാറ്റം ചെയ്യപ്പെട്ടു.
ഗാസണ്‍ മനപൂര്‍വം തന്റെ കൈക്കുള്ളിലെ ചിപ്പിലേക്ക് വൈറസിനെ കടത്തിവിടുകയായിരുന്നു. ഇതോടെ വൈറസ് ലാബിലേക്ക് പടര്‍ന്നു. കെട്ടിടത്തിന്റെ സുരക്ഷാ പാളിച്ചകളും പുറത്തായി.
കെട്ടിടത്തിനുള്ളില്‍ കയറാന്‍ അനുവാദമുളളവരുടെ കൈക്കുള്ളിലുള്ള ചിപ്പുകളിലേക്കും വൈറസ് ബാധിക്കും. സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് വൈറസ് കടത്തിവിട്ടതെന്ന് ഗാസണ്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെ സ്വൈപ് കാര്‍ഡ് പോലെ കണ്‍ട്രോള്‍ സിസ്റ്റവുമായി ഇന്ററാക്ട് ചെയ്യുന്ന മറ്റ് ഡിവൈസുകളിലേക്കും ഈ വൈറസ് പടര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ട്.
പേസ്‌മെയ്ക്കര്‍, ഇന്നര്‍ ഇയര്‍ ഇംപ്ലാന്റ്‌സ് പോലുള്ള നൂതന വൈദ്യ ഉപകരണങ്ങള്‍ സൈബര്‍ ആക്രമണത്തിന് വിധേയമാകാം എന്ന ആശങ്കയാണ് പുതിയ വാര്‍ത്ത ഉയര്‍ത്തുന്നത്.
പേസ്‌മെയ്ക്കര്‍ പോലുള്ള ഉപകരണങ്ങള്‍ കൃത്യമായ പരിശോധനകള്‍ നടത്താതെയാണ് ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതെന്നത് ആശങ്കയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.












Click it and Unblock the Notifications